ഓറഞ്ച് ദ് വേൾഡ് ക്യാമ്പയിന്‍റെ ഭാഗമായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ‘ഓറഞ്ച് ദ് വേൾഡ്  ക്യാമ്പയിന്‍റെ’ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിന്‍റെ ആഭിമുഖ്യത്തിൽ ജില്ലാതല ഉദ്യോഗസ്ഥർക്കും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ബോധവത്ക്കരണ ക്ലാസുകൾ നടത്തി. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തുടച്ചുനീക്കുന്നതിനായുള്ള രാജ്യാന്തര ദിനത്തിന്‍റെ ഭാഗമായി നവംബർ 25 മുതൽ 10 വരെ നടത്തുന്ന ക്യാമ്പയിന്‍റെ ഭാഗമായാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. തൊഴിൽ സ്ഥലത്തു സ്ത്രീകൾക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയൽ നിയമം , സ്ത്രീധനനിരോധനനിയമം എന്നിവ സംബന്ധിച്ചും വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന സേവനങ്ങൾ സംബന്ധിച്ചും ക്ലാസുകൾ നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൽ ലോലിത സെയ്ൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാതല ലോക്കൽ കംപ്ലെയ്ന്റ് കമ്മിറ്റി അംഗം അഡ്വ. സി.ആർ സിന്ധുമോൾ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എൽ.അംബിക, ശിശു വികസന സമിതി ഓഫീസർ പി.ആർ കവിത എന്നിവർ ക്ലാസുകൾ നയിച്ചു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...