ഫിഫ ലോകകപ്പിന്റെ പേരിൽ വ്യാജ ലിങ്കുകളും ആപ്പുകളും ; സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ ടി വി ആപ്പുകൾ വഴി പണം തട്ടുന്നുവെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫിഫ ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നുവെന്നാണ് പത്രക്കറിപ്പിലൂടെ കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, ടെല​ഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ്, തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന “FIFA World Cup ലൈവ് ഫ്രീ, “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം OTT ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന വ്യാജ APK ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നതെന്നാണ് മുന്നറിയിപ്പ്.

ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ “Update Required”, “Activate Subscription”, “Enable Service” തുടങ്ങിയ സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിന്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും നേടി സുരക്ഷാ സംവിധാനങ്ങൾ ദുർബലപ്പെടുത്തി, ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശനം നേടുന്നു. ഇതിലൂടെ ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈ വശപ്പെടുത്തി UPI ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി തട്ടിയെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...