ഷവർമ കഴിച്ച പതിനഞ്ചോളം കുട്ടികൾ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട്: നബിദിനാഘോഷത്തിന്‍റെ ഭാഗമായി ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ച പതിനഞ്ചോളം കുട്ടികളെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ച കുട്ടികൾക്കാണ് ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. 15 കുട്ടികളെ രാത്രിതന്നെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ കഴിഞ്ഞദിവസം രാത്രി നടന്ന നബിദിനാഘോഷ പരിപാടിയിൽ ഭക്ഷണം വിളമ്പിയിരുന്നു. പള്ളിപ്പരിസരത്ത് പാചകം ചെയ്ത ഭക്ഷണം തികയാതെ വന്നതോടെ ശേഷിച്ചവർക്ക് തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് ഷവർമ വാങ്ങി നൽകുകയായിരുന്നു.

ഇത് കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്നാണ് പരാതി. പഴകിയ ഷവർമയാണ് നൽകിയതെന്ന് പരാതിയുണ്ട്. ആളുകൾ ഹോട്ടലിന് മുന്നിൽ ബഹളമുണ്ടാക്കിയതോടെ ചെറിയ സംഘർഷവുമുണ്ടായി. വിവരമറിഞ്ഞ് ബേക്കൽ പോലീസ് സ്ഥലത്തെത്തി. പോലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ച് ആരോഗ്യവകുപ്പിന് വിവരം നൽകി. പൂച്ചക്കാട് സ്വദേശികളായ റിഫ ഫാത്തിമ (16), ഫാത്തിമത്ത് ഷാക്കിയ (13), നഫീസ മൻസ (13), നഫീസത്ത് സുൽഫ (13) എന്നീ കുട്ടികൾ ചികിത്സയിലാണ്. മറ്റുള്ള കുട്ടികളെ പരിശോധനക്കുശേഷം വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...