വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസിനെതിരെ പരാതി നല്‍കി ; പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കസ്റ്റംസ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസിനെതിരെ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഹൈടെക് അഡീഷണല്‍ എസ്.പി ഇ.എസ് ബിജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ കമ്പിനി ഉടമ സന്തേഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് വാങ്ങിക്കൊടുത്ത അഞ്ച് ഐ ഫോണുകളില്‍ ഒന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിച്ചിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഹാജരാകാന്‍ നോട്ടീസ് അയച്ചത്. കസ്റ്റംസ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും വിനോദിനി പരാതിയില്‍ ആവശ്യപ്പെട്ടു.

ഐ ഫോണില്‍ തന്റെ സിം ഉപയോഗിച്ചിരുന്നു എന്ന കസ്റ്റംസ് ആരോപണം ശരിയല്ല. ഇക്കാര്യം പരിശോധിക്കാന്‍ ശാസ്ത്രീയമായ ഫോറന്‍സിക് അന്വേഷണം നടത്തണമെന്നും വിനോദിനി പരാതിയില്‍ പറയുന്നു. യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളിലാണ് കസ്റ്റംസ് തന്നെ വലിച്ചിഴയ്ക്കുന്നത്. അതിനാലാണ് പരാതി നല്‍കുന്നതെന്നും കോടിയേരിയുടെ ഭാര്യ പറയുന്നു.

കസ്റ്റംസിനെ ഉദ്ധരിച്ച്‌ തനിക്കെതിരെ പല മാധ്യമങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ വിനോദിനി പറയുന്നു. കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും വിനോദിനി ഇതുവരെ ഹാജരായിട്ടില്ല. ഇവരുടെ പേരിലുള്ള സിം സ്വപ്‌ന നല്‍കിയ ഐ ഫോണില്‍ ഉപയോഗിച്ചിരുന്നെന്നും സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം തുടങ്ങിയതോടെ ഫോണിലെ സിം മാറ്റിയെന്നും കസ്റ്റംസ് പറയുന്നു. വിനോദിനിയുടെ ഫോണ്‍ മകന്‍ ബിനീഷ് കോടിയേരിയാണ് ഉപയോഗിച്ചിരുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...