കെ ബാബുവിനെ മത്സരിപ്പിക്കണം ; കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. കെ ബാബുവിനെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. കെ ബാബുവിനെ തിരിച്ചുവിളിക്കു എന്നാവശ്യപെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം.

കെ ബാബുവിന്റെ പേരില്‍ കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം രൂക്ഷമാണ്. താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി കടുത്ത നിലപാടെടുത്തിരിക്കുകയാണ്. കെ ബാബുവിനെ മത്സരിപ്പിക്കേണ്ടെന്ന പൊതു തീരുമാനം കോണ്‍ഗ്രസ് മുന്നോട്ടുകൊണ്ടുവരുന്നതിനിടെയാണ് ബാബുവിനു വേണ്ടി ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയത്.

താന്‍ പുതുപ്പള്ളിയില്‍ മത്സരിക്കണമെങ്കില്‍ ബാബുവിന് സീറ്റ് നല്‍കണം എന്നും ബാബുവിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഉണ്ടെന്നുമാണ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതോടെ കെ ബാബു അനുകൂലികള്‍ ‘തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ ബാബുവിനെ വിളിക്കുക’ എന്ന ആഹ്വാനവുമായി ബാനറുകളും പോസ്റ്ററുകളുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കെ ബാബുവിനെ എതിര്‍ത്തുകൊണ്ടും മുന്‍പ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...