Thursday, May 2, 2024 7:47 am

ചലച്ചിത്ര അക്കാദമിയിലെ സ്ഥിര നിയമനം ; ചെയർമാൻ കമലിന്‍റെ കത്ത് പുറത്തു വിട്ട് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇടതു അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെയർമാൻ കമൽ മന്ത്രി എ.കെ.ബാലന് നൽകിയ കത്ത് പുറത്തുവിട്ട് പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്തുപുറത്തുവിട്ടത്. ചീഫ് സെക്രട്ടറിയുടെ ഓഫിസിലടക്കം നിയമനങ്ങൾ നടത്തുന്ന മിനിടിസിന് പിന്നിൽ ആരാണെന്നും അദ്ദേഹം ചോദിച്ചു. നിയമനകാര്യങ്ങളിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ചലച്ചിത്ര അക്കാദമിയുടെ ഇടതുസ്വഭാവം നിലനിർത്താൻ കത്തിൽ പറയുന്നവരെ സ്ഥിരപ്പെടുത്തണമെന്നാണ് കമൽ ആവശ്യപ്പെട്ടിരിക്കുന്നത്. അക്കാദമി സിപിഐഎമ്മിന്‍റെ പോഷകസംഘടനയല്ലെന്ന് കത്തു നിയമസഭയുടെ മേശപ്പുറത്തുവെച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതേ മാതൃകയിലാണ് വിവിധ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നത്.

എന്നാൽ ഇത്തരത്തിലല്ല നിയമനം നടത്തുന്നതെന്ന് എ.കെ.ബാലൻ കത്തിനു മറുപടി നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ റാങ്ക് ലിസ്റ്റുകളുടെ ശവപ്പറമ്പായി കേരളം മാറിയെന്ന് ആരോപിച്ചു. റാങ്ക് പട്ടികയിലുള്ള മുഴുവൻ പേർക്കും നിയമനം നൽകാനാവില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചിലർക്ക് ലഭിക്കുമ്പോൾ മറ്റു ചിലർക്ക് പ്രശ്‌നങ്ങളുണ്ടാകും. ഒന്നര ലക്ഷത്തിലേറെപ്പേർക്ക് സർക്കാർ ഇതിനോടകം നിയമനം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നല്‍കിയില്ല ; ഗൃഹനാഥൻ ജീവനൊടുക്കി

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻ കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന...

യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും ; വൈകുന്നേരം വരെ മഴ തുടരും

0
ദുബായ്: യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. മിക്ക എമിറേറ്റുകളിലും ഇന്ന്...

രാംലല്ലയെ കണ്ടുതൊഴുത് രാഷ്ട്രപതി ; സരയൂ തീരത്തെ ആരതിയിലും പങ്കെടുത്തു

0
അയോധ്യ : അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു....

ഗാന്ധി കുടുംബാം​ഗങ്ങൾ മത്സരിക്കുമോ? ; അമേഠിയിലും റായ്ബറേലിയിലും തീരുമാനം ഇന്ന് ഉണ്ടായേക്കും

0
ഡല്‍ഹി: അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച...