കാര്‍ഷികനിയമം നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു; വിദഗ്ധസമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :രാജ്യത്തെങ്ങും വന്‍ പ്രതിഷേധത്തിനിടയാക്കിയ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ച്‌ സുപ്രീം കോടതി. വിദഗ്ധ സമിതിയും രൂപീകരിച്ചു. കാര്‍ഷിക നിയമ ഭേദഗതിയെ കുറിച്ച്‌ പഠിക്കാന്‍ നാലംഗ വിദഗ്ധ സമിതിയെ ആണ് രൂപീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച്‌ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി കഴിഞ്ഞു.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിച്ച്‌, പരിഹാരം കാണേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു. കര്‍ഷകരുമായും കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും വിദഗ്ധ സമിതി അന്തിമ റിപ്പോര്‍ട്ട് നല്‍കുക. കാര്‍ഷിക നിയമഭേദഗതി ഇപ്പോള്‍ നടപ്പാക്കരുത് എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ ഉറച്ച്‌ നിന്നതോടെയാണ് ഭേദഗതിയെ കുറിച്ച്‌ പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെന്ന നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയത്.

കര്‍ഷകരുടെ സമരത്തിലും സുപ്രീംകോടതി വ്യക്തമായ നിര്‍ദേശം നല്‍കി. ഇപ്പോള്‍ സമരം നടത്തുന്ന വേദി മാറ്റണം, മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഈ സമരത്തില്‍ നിന്ന് പിന്നോട്ട് പോകണം എന്നിങ്ങനെയാണ് കര്‍ഷകരോട് കോടതി മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍. ഇത് കര്‍ഷക സമരക്കാരെ അറിയിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍, സമരം പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...