Friday, December 1, 2023 4:44 am

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് വംശഹത്യാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു

കോഴിക്കോട് : പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ ചലച്ചിത്ര-സാംസ്കാരിക-അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ജനുവരി 18,19 തിയതികളിലായി മേള സംഘടിപ്പിക്കുന്നത്.
‘വാച്ച് ഔട്ട്’ അഖില ഭാരതീയ ആന്റിനാസി ഫിലിം ഫെസ്റ്റിവല്‍ എന്ന പേരില്‍ നടത്തുന്ന മേളയ്ക്ക് കോഴിക്കോട് ആനക്കുളത്തുള്ള കേരള ചലച്ചിത്ര അക്കാദമി ഹാളാണ് വേദിയായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കിയ ചിത്രമായ ‘ആനിമാണി’ മേളയിലെ പ്രധാന ആകര്‍ഷണമാണ്. സിനിമയുടെ സംവിധായകന്‍ ഫാഹിം ഇര്‍ശാദ് പ്രദര്‍ശനത്തിനെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

നടി പാര്‍വതി തിരുവോത്ത്, സംവിധായകരും എഴുത്തുകാരുമായ സക്കരിയ, മുഹ്സിന്‍ പരാരി, ഹര്‍ഷദ്, സുഹാസ്, ശറഫു, കലാ സംവിധായകന്‍ അനീസ് നാടോടി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കും. സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പ്രമുഖ സര്‍വകലാശാാലയിലെ ഗവേഷകര്‍ പങ്കെടുക്കുന്ന പ്രബന്ധാവതരണവും ചര്‍ച്ചകളും നടക്കും. ഡോ എ.കെ വാസു (എഴുത്തുകാരന്‍), ശഫത് മഖ്ബൂല്‍ വാനി (ജെഎന്‍യുവില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥി), ഡോ ഡിക്കന്‍സ് ലിയോനാര്‍ഡ് എം (ഹൈദരബാദ് സര്‍വകലാശാല) തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കും.

പതിനെട്ടാം തിയ്യതി രാവിലെ 9:30ന് സ്പാനിഷ് ചലചിത്രം ദി ഫോട്ടോഗ്രാഫര്‍ ഓഫ് ദി മോഹ്ത്സ് എന്ന സിനിമ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മേളയ്ക്ക് തുടക്കം കുറിക്കുന്നത്. ഇന്‍ ഡാര്‍ക്ക്നെസ്, ദി ബോയ് ഇന്‍ സ്ട്രിപ്പിട് പൈജാമാസ്, മൈ ഫ്യൂറര്‍-റിയല്‍ ട്രൂവസ്റ്റ് ട്രൂത്ത് എബൗട്ട് അഡോള്‍ഫ് ഹിറ്റ്ലര്‍, ഫിറാഖ് തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കുന്നു. മേളയുടെ ഭാഗമായി ഒന്നാം ദിവസം വൈകീട്ട് ജെ.എന്‍.യു നിന്നുള്ള റാപ്പ് ഗായകന്‍ സുമീത്ത് സാമോസ്, പ്രശസ്ത സൂഫി സംഗീതജ്ഞന്‍ സമീര്‍ ബിന്‍സി എന്നിവരുടെ സംഗീത വിരുന്ന് അരങ്ങേറും.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് മുതല്‍

0
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ...

സർക്കാർ വകുപ്പുകൾ നടത്തുന്നത് മികച്ച പ്രവർത്തനം : ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0
പത്തനംതിട്ട : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു സർക്കാർ  വകുപ്പുകൾ നടത്തുന്നതു മികച്ച...

അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ബുള്ളറ്റ് ദൈവം ; വഴിപാടായി ബിയർ അഭിഷേകം – വ്യത്യസ്തമായ...

0
രാജസ്ഥാൻ : ബുള്ളറ്റ് ബൈക്കിന് നിരവധി ആരാധകർ ഉണ്ട്. എന്നാൽ ബുള്ളറ്റ്...

പഞ്ചായത്ത്‌ ഫണ്ടിൽ തിരിമറി ; മുൻ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സെക്രട്ടറിക്കും 5 മെമ്പർമാർക്കും...

0
കൊല്ലം: പഞ്ചായത്ത്‌ ഫണ്ടിൽ തിരിമറി നടത്തിയ സംഭവത്തില്‍ മുന്‍ പ്രസിഡന്റിനും വൈസ്...