നാടക-സിനിമാ പിന്നണി ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പഴയകാല നാടക- സിനിമ ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കയൊണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട് ഫറൂക്ക് കോളജിന് സമീപത്താണ് താമസിച്ചിരുന്നത്. കേരളം ഏറ്റുപാടിയ പച്ചപ്പനം തത്തേ ഉള്‍പ്പെടെയുള്ള പഴയകാല ഗാനങ്ങള്‍ പാടിയ പ്രതിഭയാണ് മച്ചാട്ട് വാസന്തി. കമ്മ്യൂണിസ്റ്റ് അനുഭാവിയായ മച്ചാട്ട് കൃഷ്ണന്റെ മകളായ വാസന്തി തീരെ ചെറുപ്പത്തില്‍ വിപ്ലവ നാടകങ്ങളില്‍ പാട്ടുപാടിയാണ് സംഗീത രംഗത്തേക്ക് അരങ്ങേറുന്നത്. എം എസ് ബാബുരാജിന്റെ സംഘത്തിലെ പ്രധാന ഗായികയായി മാറിയതാണ് വാസന്തിയുടെ ജീവിതത്തിന്റെ വഴിത്തിരിവായത്. കല്ലായിയിലെ ബാബുരാജിന്റെ വീട്ടില്‍ കുറേക്കാലം സംഗീതം പഠിച്ചതോടെ വാസന്തിയുടെ കഴിവുകള്‍ക്ക് തിളക്കം വച്ചു. ഓളവും തീരവും എന്ന ചിത്രത്തില്‍ പി ഭാസ്‌കരന്‍-ബാബുരാജ് കൂട്ടുകെട്ടില്‍ പിറന്ന മണിമാരന്‍ തന്നത് എന്ന പാട്ടിലൂടെയാണ് സിനിമാ രംഗത്ത് വാസന്തി ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ചില നാടകങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങളില്‍ വാസന്തി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കുറേക്കാലം സിനിമാ നാടക രംഗത്ത് സജീവമല്ലാതിരുന്ന വാസന്തി പിന്നീട് മീശമാധവനിലെ പത്തിരി ചുട്ടു വിളമ്പി എന്ന പാട്ടിനാണ് വര്‍ഷങ്ങള്‍ക്കുശേഷം ശബ്ദം കൊടുക്കുന്നത്. ഇതിനുശേഷം വടക്കുംനാഥന്‍ എന്ന ചിത്രത്തിലും ഗാനം ആലപിച്ചു. കലാസാഗര്‍ മ്യൂസിക് ക്ലബ് സെക്രട്ടറിയായിരുന്ന പി കെ ബാലകൃഷ്ണനാണ് മച്ചാട്ട് വാസന്തിയുടെ ഭര്‍ത്താവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശസ്നേഹത്തിന്‍റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തി

0
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ അഭിമാനവും ദേശ സ്‌നേഹത്തിന്‍റെ ആവേശവും നിറച്ച് സായുധ...

കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ...

ഭാര്യയുമായി തർക്കം ; 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്...

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും...