വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒൻപത് റണ്‍സിന്റെ തോല്‍വി

For full experience, Download our mobile application:
Get it on Google Play

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്റെ തോല്‍വി. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 151 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഗ്രേസ് ഹാരിസ് (40), തഹ്ലിയ മഗ്രാത് (32), എല്ലിസ് പെറി (32) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ 54) ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സോഫി മൊളിനെക്‌സ് ഓസീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ബോര്‍ഡില്‍ 47 റണ്‍സ് മാത്രമുള്ളപ്പോള്‍ മുന്‍നിര താരങ്ങളായ ഷെഫാലി വര്‍മ (20), സ്മൃതി മന്ദാന (6), ജെമീമ റോഡ്രിഗസ് (16) എന്നിവര്‍ മടങ്ങി. പിന്നാലെ കൗര്‍ – ദീപ്തി ശര്‍മ (29) സഖ്യം 63 കൂട്ടിചേര്‍ത്തു. 16-ാം ഓവറില്‍ ദീപ്തി പോയതോടെ ഇന്ത്യ തകര്‍ന്നു. റിച്ചാ ഘോഷ് (1), പൂജ വസ്ത്രകര്‍ (9), അരുന്ധതി റെഡ്ഡി (0), ശ്രേയങ്ക പാട്ടീല്‍ (0), രാധാ യാദവ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക താക്കൂര്‍ (1), ഹര്‍മന്‍പ്രീതിനൊപ്പം പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു ഓസീസിന്. സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ ബേത് മൂണി (2), ജോര്‍ജിയ വെയര്‍ഹാം (0) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. രേണുകയ്ക്കായിരുന്നു രണ്ട് വിക്കറ്റുകളും. തുടര്‍ന്ന് ഗ്രേസ് – മഗ്രാത് സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവരില്‍ മഗ്രാത്തിനെ പുറത്താക്കി രാധാ യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ ഗ്രേസിനെ ദീപ്തി ശര്‍മയും പുറത്താക്കി. എന്നാല്‍ പെറി റണ്‍സുയര്‍ത്തി. ഫോബെ ലിച്ച്ഫീല്‍ഡ് (15), അല്ലബെല്‍ സതര്‍ലന്‍ഡ് (10) നിര്‍ണായക സംഭാവന നല്‍കി. പെറിയെ കൂടാതെ അഷ്‌ളി ഗാര്‍ഡ്‌നറാണ് (6) പുറത്തായ മറ്റൊരു താരം. ലിച്ച്ഫീല്‍ഡിനൊപ്പം മേഗന്‍ ഷട്ട് (0) പുറത്താവാതെ നിന്നു.ഇന്ത്യക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...