തൃക്കാക്കരയില്‍ സിനിമാ ചിത്രീകരണം നടക്കും ; പ്രതിപക്ഷ നേതാവും കെ.പി.സി.സി. പ്രസിഡന്റും ഇടപെട്ടു

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : തൃക്കാക്കര നഗരസഭാ ചെയർപേഴ്സണും സിനിമാക്കാരും തമ്മിൽ നടന്ന ‘ഏറ്റുമുട്ടലിന് ’ ശുഭകരമായ ക്ലൈമാക്സ്. മുനിസിപ്പൽ ബസ് സ്റ്റാൻഡ് സിനിമാ ചിത്രീകരണത്തിന് നഗരസഭ വിട്ടുനൽകി. ചിത്രീകരണത്തിന് തൃക്കാക്കര നഗരസഭ അനുമതി നിഷേധിച്ച സംഭവം വാർത്തയാക്കിയിരുന്നു. വാർത്ത വിവാദമാകുകയും നിയമസഭയ്ക്ക് അകത്തും സമൂഹ മാധ്യമങ്ങളിലുമുൾപ്പെടെ ചർച്ചയാവുകയും ചെയ്തു.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ചുമതലപ്പെടുത്തി. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെ ഷിയാസ് ഫോണിൽ ബന്ധപ്പെട്ട് പാർട്ടി നിലപാട് അറിയിച്ചു. തുടർന്ന് അപേക്ഷ ഫയലാക്കി കൊണ്ടുവരാൻ ആവശ്യപ്പെട്ട ചെയർപേഴ്സൺ ബുധനാഴ്ച ഉച്ചയോടെ തന്നെ ഫയലിൽ ഒപ്പിട്ട് അനുമതി നൽകുകയായിരുന്നു.

ജയറാം, മീര ജാസ്മിൻ എന്നിവർ അഭിനയിക്കുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം ഷൂട്ട് ചെയ്യാൻ അനുമതി തേടി ചൊവ്വാഴ്ച നഗരസഭയിലെത്തിയപ്പോഴാണ് അനുമതി നിഷേധിച്ച് ചെയർപേഴ്സൺ അവർക്കു നേരെ പൊട്ടിത്തെറിച്ചത്. തൃക്കാക്കര മുനിസിപ്പൽ ഓഫീസിന് തൊട്ടുപിറകിലുള്ള പഴയ ബസ് സ്റ്റാൻഡാണ് ചിത്രീകരണത്തിന് ആവശ്യമുള്ളത്. പഴയ സ്റ്റാൻഡ് അങ്ങനെ തന്നെ നിലനിർത്തി ചിത്രം ഷൂട്ട് ചെയ്യാൻ വെള്ളിയാഴ്ച ഒരു ദിവസത്തേക്കാണ് അനുമതി. വാടകയായി 11,800 രൂപ നഗരസഭയിൽ അടച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...