സിനിമാ താരം വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നുവെന്ന് അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സിനിമാ താരം വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നുവെന്ന് അഭ്യൂഹം. താരത്തിന്റെ പാർട്ടി ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുമെന്നാണ് പുറത്തുവരുന്ന സൂചന. ഇത് സംബന്ധിച്ച് ആരാധക കൂട്ടായ്മ യോഗത്തിൽ നിർണായക ചർച്ചകൾ നടന്നു കഴിഞ്ഞു. ഏറെ നാളായി വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് വിജയ് രം​ഗത്തു വന്നിരുന്നു. അതിനിടയിലാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തയ്യാറാവുന്നുവെന്ന വാർത്ത സജീവമാവുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനായി ആരാധക കൂട്ടായ്മാ ഭാരവാഹികൾ ഫെബ്രുവരി ആദ്യം ദില്ലിക്ക് പോകുമെന്നാണ് റിപ്പോർട്ട്.

ആരാധക കൂട്ടായ്മ യോ​ഗം ഇന്നലെയാണ് ചെന്നൈയിൽ നടന്നത്. മൂന്നുമണിക്കൂർ നീണ്ട യോ​ഗത്തിൽ വിജയിയും പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച് ചെന്നൈയിലെ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കണമെന്നാണ് യോഗത്തിൽ ഉയർന്നുവന്ന അഭിപ്രായം. എന്നാൽ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചാൽ മതിയെന്ന നിലപാടിലാണ് വിജയിയെന്നാണ് വിവരം. യോ​ഗത്തിൽ പങ്കെടുത്തയാളുകൾ വിജയിയെ പ്രസിഡന്റായി നിർദേശിച്ചു കഴിഞ്ഞു. അതേസമയം മറ്റു തരത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരാധക കൂട്ടായ്മ അറിയിച്ചു. കൃത്യസമയത്ത് വിജയ് തന്നെ പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...