ശബരിമല കൊടിമര പുനപ്രതിഷ്ഠയില്‍ സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല കൊടിമര പുനപ്രതിഷ്ഠയില്‍ സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍. നാണയങ്ങളായാണ് സ്വര്‍ണം സംഭാവന നല്‍കിയതെന്ന് ചില സിനിമാ താരങ്ങള്‍ വിജിലന്‍സിന് മൊഴി നല്‍കി. ഷാജി കൈലാസ്, സുരേഷ് കുമാര്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് മൊഴി നല്‍കിയത്. ദേവസ്വം രേഖകളില്‍ പരാമര്‍ശിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ കൊടിമര പുനപ്രതിഷ്ഠയ്ക്ക് സംഭാവന നല്‍കിയോ എന്നറിയാന്‍ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.

സംഭാവന നല്‍കിയ ചിലര്‍ സ്വര്‍ണത്തിന്റെ കൃത്യമായ അളവുകള്‍ തെളിവുകള്‍ സഹിതം പറഞ്ഞുകൊടുത്തത് വിജിലന്‍സ് സംഘത്തിന്റെ അന്വേഷണത്തെ സഹായിക്കുന്നുണ്ട്. മറ്റ് ചിലര്‍ സംഭാവന നല്‍കിയ സ്വര്‍ണത്തിന്റെ തൂക്കം ഓര്‍മയില്ലെന്നും പറയുന്നു. വരുംദിവസങ്ങളില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളും മൊഴി നല്‍കിയേക്കുമെന്നാണ് വിവരം. ഇരുവരും മൊഴി നല്‍കാനുള്ള തങ്ങളുടെ സന്നദ്ധത വിജിലന്‍സ് സംഘത്തെ അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം ; രണ്ട്‌ പേര്‍ക്ക് പരിക്ക്

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍...

ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര...

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ‍ഡി...

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി...

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം

0
കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം....