കഞ്ചാവ് കച്ചവടത്തിന് തടസ്സം നിന്നവരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കഞ്ചാവ് കച്ചവടത്തിന് തടസ്സം നിന്നവരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. പരവൂർ പുക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരനായ കലേഷ് ആണ് പിടിയിലായത്. മയ്യനാട് താന്നിയിൽ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനായ ഗിരീഷ് കലേഷിന്റെ ഫ്ലാറ്റിലെത്തി കഞ്ചാവ് വിൽപ്പന തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. കലേഷ് ഗിരീഷിനെ ആക്രമിച്ചതോടെ ബന്ധുവായ സുധീഷ് ഇടപെട്ടു. ഇതോടെ കലേഷ് കൂട്ടാളികളായ രാജൻ എന്ന സേവ്യർ, സജിത്ത് ഗോപു എന്നിവർക്കൊപ്പം ഗിരീഷിനെ ആക്രമിക്കുകയായിരുന്നു.

പ്രതി ഗിരീഷിന്‍റെ വയറ്റിലും ഇടതുവാരിയെല്ലിനും കുത്തി. മർദനം തടയാനെത്തിയ സുധീഷിനെയും അയൽവാസിയായ ഷബീറിനെയും കലേഷ് കുത്തി പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഗിരീഷ് ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. വൈദ്യപരിശോധനക്കും തെളിവെടുപ്പിനും ശേഷം കലേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...