ചേര്‍ത്തല ബി.എഡ്. കോളേജിലെ ചലച്ചിത്രകലാ പരിശീലനം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

ചേർത്തല: പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ബി.എഡ്. കോളേജിൽ നടന്നുവന്ന ചലച്ചിത്ര കലാ പരിശീലന പരിപാടികൾ സമാപിച്ചു. കഥ, തിരക്കഥ, അഭിനയം, സംവിധാനം, ക്യാമറ തുടങ്ങി ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിലായി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ചലച്ചിത്ര പ്രവർത്തകനായ ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. കഥ, തിരക്കഥ, അഭിനയം, സംവിധാനം എന്നീ വിഷയങ്ങളിൽ ജോയ് കെ. മാത്യുവും ഫോട്ടോഗ്രാഫിയിലും സിനിമാട്ടോഗ്രാഫിയിലും സാലി മൊയ്ദ്ദീനും നാടകാഭിനയത്തിൽ നൂറനാട് സുകുവും പരിശീലനം നൽകി.

നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രഹകൻ, നിർമ്മാതാവ്, ലോക റെക്കോർഡ് ജേതാവ്, സംവിധായകൻ, ചലച്ചിത്ര പരിശീലകൻ എന്നീ നിലകളിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ജോയ് കെ.മാത്യു. കഴിഞ്ഞ 25 വർഷത്തിലധികമായി സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളും ഡോക്യുമെന്ററികളും വഴി പ്രേക്ഷകരെ ആകർഷിച്ച അന്താരാഷ്ട്ര ചലച്ചിത്രകാരൻ കൂടിയാണ് ഇദ്ദേഹം. ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും നടക്കുന്ന കലാപ്രവർത്തനങ്ങളെക്കുറിച്ചും അതിന്റെ പ്രായോഗിക സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് സമഗ്രമായ ബോധവൽക്കരണം നൽകുക എന്നതായിരുന്നു ചലച്ചിത്ര കലാ പരിശീലന പരിപാടിയുടെ ലക്ഷ്യം. അധ്യാപനം ഒരു പ്രകടന കലയാണ്. ആ പ്രകടനത്തിൽ വിജയം നേടാൻ അധ്യാപകർക്ക് സിനിമയുടെ ഭാഷയും കാഴ്ചപ്പാടും മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന് ജോയ് കെ. മാത്യു പറഞ്ഞു. പുതിയ കാലത്തെ അധ്യാപകർക്ക് അവരുടെ ഭാഷയും ഭാവങ്ങളും തികച്ചും സുസജ്ജമാക്കാൻ സഹായിക്കുന്ന ഈ ചലച്ചിത്ര കലാ പരിശീലനം, ബിഎഡ് വിദ്യാർത്ഥികളുടെ ഭാവിയെ പുനരവതരിപ്പിക്കുന്ന വിദ്യ ആകുമെന്ന് ബി.എഡ് കോളേജ് മേധാവി ബിബി പ്രസാദ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...