ഒടുവിൽ എത്തി ; രാഹുല്‍ ഗാന്ധി വയനാട്ടില്‍, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കല്പറ്റ : വന്യജീവി ആക്രമണത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെ രാഹുല്‍ഗാന്ധി എം.പി. വയനാട്ടിലെത്തി. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് വരികയാണ് അദ്ദേഹം. രാവിലെ ഏഴരയോടെ, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ അജീഷിന്റെ വീട്ടിലെത്തി. എട്ട് മണിയോടെ പാക്കത്തേക്ക് തിരിക്കും. എട്ടര മുതല്‍ ഒമ്പതുവരെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനസംരക്ഷണസമിതി ജീവനക്കാരന്‍ പോളിന്റെ വീട്ടില്‍ ചെലവഴിക്കും.

ഒമ്പതിന് മൂടക്കൊല്ലിക്ക് തിരിക്കും. 9.55-ന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി പ്രജീഷിന്റെ വീട്ടിലെത്തും. തുടര്‍ന്ന് കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലേക്ക് തിരിക്കും. 10.50 മുതല്‍ 11.20 വരെ കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടക്കുന്ന അസസ്മെന്റ് റിവ്യു മീറ്റിങ്ങില്‍ പങ്കെടുക്കും. 11.50-ന് ഹെലികോപ്റ്റര്‍മാര്‍ഗം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും. കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നാണ് ഹെലികോപ്റ്റര്‍ കയറുക. 12.30-നാണ് അലഹാബാദിലേക്കുള്ള പ്രത്യേക വിമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...