ഒടുവിൽ കിട്ടി ബോധിച്ചു ; മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ നല്‍കി, ബാക്കി ഉടൻ നൽകിയില്ലെങ്കിൽ വീണ്ടും സമരം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കി. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ വീട്ടില്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് പെന്‍ഷന്‍ കൈമാറിയത്. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. നാല് മാസത്തെ പെൻഷൻ വേഗത്തിൽ നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന് മറിയക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതിനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കരുതെന്നും മറിയക്കുട്ടി വ്യക്തമാക്കി. മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങിയത്.

മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചത്. വാർത്തയെ തുടർന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. അഞ്ച് മാസത്തെ പെൻഷനായിരുന്നു മറിയക്കുട്ടിക്ക് നൽകാൻ ഉണ്ടായിരുന്നത്. ഇതില്‍ ഇപ്പോള്‍ ഒരു മാസത്തെ പെൻഷന്‍ തുകയാണ് അനുവദിച്ച് നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

0
തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ...

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...