ടെക്നോളജിയുടെ മാറ്റം സമൂഹത്തെ മാറ്റിമറിക്കുന്നുവെന്ന് ആന്റോ ആന്റണി എം പി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ടെക്നോളജിയുടെ മാറ്റം സമൂഹത്തെ മാറ്റിമറിക്കുന്നുവെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്രോത്സവം തിരുവല്ല എസ് സി എസ് എച് എസ് എസ് ൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാണാതെ പഠിച്ച പരീക്ഷ എഴുതുന്ന ശൈലി മാറി ശാസ്ത്ര സാങ്കേതിക രംഗത്ത് കുതിച്ചുചാട്ടം നടത്തുമ്പോൾ പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാൻ ഇത്തരം മേളകൾക്ക് കഴിയും. ലോകത്ത് സാമ്പത്തിക ആധിപത്യത്തിന് വേണ്ടിയുള്ള യുദ്ധങ്ങളാണ് ഇന്ന് നടക്കുന്നത്. ശാസ്ത്രസാങ്കേതിക രംഗത്തെ മികവുകൾ ഉള്ള രാജ്യങ്ങൾക്ക് മാത്രമേ ഇത്തരം നേട്ടങ്ങൾ നേടാൻ കഴിയു. ലോകത്തെമ്പാടും ഈ നേട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത് പുതിയ തലമുറയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മാത്യു റ്റി തോമസ് എം എൽ എ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ജിജി വട്ടശ്ശേരിൽ, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ രാജു. വി, സജി അലക്സാണ്ടർ, ഹരികുമാർ കെ, സുശീൽ കുമാർ പി ആർ, കിഷോർ കുമാർ, സ്മിജു ജേക്കബ്, വർഗീസ് ജോസഫ്, ബിജു എസ്, പ്രിൻസിപ്പൽ ജോൺ കെ തോമസ്, പ്രധാന അധ്യാപിക മേരി കെ ജോൺ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...