പത്തനംതിട്ട : പെരുനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ എക്സ്റേ മെഷീന് വേണ്ടി മുടക്കിയ ലക്ഷങ്ങൾ വെള്ളത്തിൽ. 2016-2017 സാമ്പത്തിക വർഷത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചതിൽ നിന്ന് 11ലക്ഷം രൂപ മുടക്കിയാണ് എക്സ് റേ മെഷീൻ വാങ്ങിയത്. പെരുനാട്, അത്തിക്കയം, വടശ്ശേരിക്കര, ചിറ്റാർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾക്കും ശബരിമല തീർത്ഥാടകർക്കും വളരെയധികം പ്രയോജനപ്പെടേണ്ടതായിരുന്നു ഇത്. മെഷീൻ വാങ്ങിയതല്ലാതെ ടെക്നീഷ്യനെ നിയമിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. എക്സ്റേയ്ക്ക് ചെറിയൊരു ചാർജ് ഈടാക്കുന്നതിലൂടെ ടെക്നീഷ്യന്റെ ശമ്പളം കണ്ടെത്താൻ കഴിയുമായിരുന്നു.
ടെക്നീഷ്യനെ നിയമിക്കേണ്ടത് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയാണ്. ഇടതു വലത് പഞ്ചായത്ത് ഭരണ കക്ഷികളുടെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് പൊതു ഖജനാവിലെ ലക്ഷങ്ങൾ മുടക്കി വാങ്ങിയ മെഷീൻ ആർക്കും ഉപയോഗമില്ലാതെ നശിക്കുവാൻ കാരണം. കിടത്തി ചികിത്സയ്ക്ക് കിട്ടിയ നാല് കോടിയും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഈ സാമ്പത്തിക വർഷം ലഭിച്ച 1.5 കോടിയും എന്ത് ചെയ്തു? കോവിഡ് കാലത്ത് പി പി കിറ്റ് മാസ്ക് ഗ്ലൗസ് തുടങ്ങിയ ആവശ്യസാധനങ്ങൾ അധിക വിലയ്ക്ക് വാങ്ങി നടത്തിയ അഴിമതി ആരും മറന്നിട്ടില്ല. ആരോഗ്യരംഗത്ത് ഒന്നാമത് എന്ന് പത്തനംതിട്ടയിൽ നിന്നുള്ള ആരോഗ്യമന്ത്രി ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും പഞ്ചായത്ത് തലത്തിൽ അടക്കമുള്ള ഇത്തരം അനാസ്ഥകൾ പൊതുജനങ്ങളുടെ പണം പാഴാക്കുകയാണ് ചെയ്യുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























