കലഞ്ഞൂർ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്ന സ്‌ഥലം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: കലഞ്ഞൂർ മാർക്കറ്റിൽ 3 കോടി രൂപ അനുവദിച്ചു സംസ്‌ഥാന സർക്കാർ നിർമ്മിക്കുന്ന ഷോപ്പിംഗ് കോപ്ലക്സിന്റെ നിർദ്ധിഷ്ട ഭൂമി ധന കാര്യ മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിച്ചു. കലഞ്ഞൂർ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനായി സംസ്‌ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ചിരുന്നു.
3 നിലകളിലായി 15000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ റെസ്റ്റോറന്റ്, വാണിജ്യ സ്‌ഥാപങ്ങൾ, ഫിഷ് മാർക്കറ്റ്, ഓഡിറ്റോറിയം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു നിർമ്മാണ പ്രവർത്തി ആരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

കലഞ്ഞൂർ പഞ്ചായത്ത്‌ ഓഫിസിൽ നടന്ന യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടിവി പുഷ്പവല്ലി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം പി മണിയമ്മ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മിനി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി വി ജയകുമാർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു, സജൻ, ഷാൻ ഹുസൈൻ, സിന്ധു, എൽ എസ് ജി ഡി അസി. എക്‌സികുട്ടീവ് എഞ്ചിനീയർ വിനോദ്, അസിസ്റ്റന്റ് എഞ്ചിനീയർ അലക്സാണ്ടർ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സികുട്ടിവ് എഞ്ചിനീയർ ഷിബുജാൻ ടി കെ, അസി. എഞ്ചിനീയർ ശ്രീജിത്ത്‌ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...