ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ; ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി

For full experience, Download our mobile application:
Get it on Google Play

സിങ്കപ്പുര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനോടാണ് ഗുകേഷ് പരാജയപ്പെട്ടത്. പതിന്നാലു മത്സരങ്ങള്‍ നീളുന്ന പോരാട്ടത്തിലെ ആദ്യഗെയിം സിങ്കപ്പുരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയിലാണ് നടന്നത്. വെള്ളക്കരുക്കളുമായാണ് ഇന്ത്യന്‍താരം പോരാട്ടത്തിനിറങ്ങിയത്. ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ഈ പതിനെട്ടുകാരന്‍, കിങ് പോണ്‍ ഫോര്‍വേഡ് ഗെയിമിലൂടെയാണ് കരുനീക്കം ആരംഭിച്ചത്. ഇതിന് ഫ്രഞ്ച് ഡിഫന്‍സിലൂടെയായിരുന്നു ലിറന്റെ മറുപടി. നാൽപത്തിരണ്ട് നീക്കങ്ങൾക്കൊടുവിലായിരുന്നു ഗുകേഷ് പരാജയം സമ്മാനിച്ചത്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് മത്സരിക്കുക. ഇക്കൊല്ലം ജനുവരി 27-ന് ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സില്‍ ഡച്ച്താരം മാക്‌സ് വാര്‍മര്‍ഡാമിനെ പരാജയപ്പെടുത്തി 304 ദിവസങ്ങള്‍ക്കുശേഷമുള്ള ലിറന്റെ ആദ്യവിജയമാണ് തിങ്കളാഴ്ചത്തേത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; വീണയോട് ബുധനാഴ്ച ഹാജരാകാൻ...

0
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ...

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...