ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആരോഗ്യ മേഖലയിൽ ഊന്നൽ നൽകുന്നതിനായി കേരള ബജറ്റിൽ കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 200 കോടിയുടെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന മന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു. വായോധികർക്ക് ന്യൂമോണിയ പ്രതിരോധ വാക്സിനായി 50 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ടിക്കിനായി 12 കോടി രൂപ അനുവദിച്ചു. ക്യാൻസർ ചികിത്സയ്ക്കും ഊന്നൽ നൽകികൊണ്ടുള്ള ഒരു ബജറ്റാണ് ഇത്തവണത്തേത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് 203 കോടി രൂപ അനുവദിച്ചു. മലബാര്‍ കാന്‍സര്‍ സെന്‍ററിന് 50 കോടി രൂപയും, കൊച്ചി ക്യാന്‍സര്‍ സെന്‍ററിന് 30 കോടി രൂപയും ആര്‍സിസിയ്ക്ക് 90 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. മെഡിക്കൽ കോളേജിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി രൂപയും ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...

നടി മമിത ബൈജു ആശുപത്രിയിൽ , കടുത്ത പനിയും ശരീരവേദനയുമെന്ന് റിപ്പോർട്ട്

0
കൊച്ചി : നടി മമിത ബൈജു ആശുപത്രിയിൽ. കടുത്ത പനിയും...

കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെയും കുടുംബത്തിന്റെയും സമരം

0
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ...

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...