ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ട് ധനമന്ത്രി നിർമലാ സീതാരാമൻ

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ധനമന്ത്രി നിർമല സീതാരാമന്‍റെ അഞ്ചാമത്തെ പൊതുബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ടിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. മാത്രമല്ല ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചുവെന്ന റെക്കോര്‍ഡും നിർമലാ സീതാരാമന് തന്നെയാണ്. 2020 ൽ 2 മണിക്കൂർ 42 മിനിറ്റ് സമയമെടുത്താണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.

ഒട്ടേറെ മാറ്റങ്ങളോടെയായിരുന്നു നിർമലാ സീതാരാമന്‍റെ ബജറ്റ് അവതരണം. ആദ്യ പേപ്പർ ലെസ് ബജറ്റ് മുതൽ തുകൽ ബാഗ് വരെ നീളുന്നു ആ മാറ്റങ്ങൾ. ബജറ്റ് രേഖകളുള്ള തുകൽ ബാഗിന് പകരം ചുവന്ന സിൽക്ക് ബാഗ് ആക്കിയത് നിർമല സീതാരാമൻ ആയിരുന്നു. 2021ലാണ് നിർമലാ സീതാരാമൻ ആദ്യമായി കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവരിപ്പിച്ച വ്യക്തി മൊറാർജി ദേശായി ആണ്. 1962-69 വരെയുള്ള കാലത്ത് 10 ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. 9 ബജറ്റ് അവതരണവുമായി രണ്ടാം സ്ഥാനത്ത് പി ചിദംബരവും മൂന്നാം സ്ഥാനത്ത് എട്ട് ബജറ്റ് അവതരണവുമായി പ്രണബ് മുഖർജിയും എട്ട് ബജറ്റ് അവതരണവുമായി യശ്വന്ത് സിൻഹ നാലാം സ്ഥാനത്തും, 6 ബജറ്റ് അവതരണവുമായി മൻമോഹൻ സിംഗ് അഞ്ചാം സ്ഥാനത്തുമുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...