കൊച്ചി: അഞ്ച് ലക്ഷം വരെയുള്ള ബില്ലുകള്‍ മാറാന്‍ ധനമന്ത്രി ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കി . ഇതിനുവേണ്ടി 700 കോടി അനുവദിച്ചിട്ടുണ്ട്. 500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കായാണ് അനുവദിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ബില്ലുകള്‍ മാറാന്‍ 200 കോടി രൂപയും നല്‍കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സമര്‍പ്പിച്ച ബില്ലുകള്‍ മാറുന്നതിനാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
5 ലക്ഷത്തിനു മുകളിലുള്ള കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകളും സാധനങ്ങള്‍ സപ്ലൈ ചെയ്തതിന്റെ ബില്ലുകളും ബാങ്കുകളും കെഎഫ്സിയും വഴി ഡിസ്കൌണ്ട് ചെയ്ത് നല്‍കുന്നതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഈ രീതി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഉടന്‍ പണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കി.