കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്. ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടിസിയ്ക്ക് നൽകി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബജറ്റ് വകയിരുത്തൽ 900 കോടി രൂപയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചിരുന്നുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ സർക്കാരിന്റെ കാലത്ത്‌ 7904 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ 5002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ആകെ 12, 906 കോടി രൂപ കോർപറേഷന് സഹായമായി നൽകി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ അഞ്ചുവഷത്തിൽ നൽകിയത്‌ 1467 കോടി രൂപയാണെന്നും മന്ത്രി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...