നികുതി കുടിശ്ശിക പിരിക്കാൻ നിയമഭേദഗതി വേണമെന്ന് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ സാമ്പത്തിക സാഹചര്യം അപകടകരമാണെന്നും നികുതി കുടിശ്ശി പിരിക്കാൻ നിയമഭേദഗതി വേണമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സി.എ.ജി റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ധനമന്ത്രി. സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനം 26000 കോടി വർധിപ്പിച്ചിട്ടുണ്ടെന്നും ഇത് ചെറിയ കാര്യമല്ലെന്നും ധനമന്ത്രി പറഞ്ഞു. സെസ് വർധിപ്പിച്ചതിൽ സർക്കാരിന്‍റെ താത്പര്യം എന്താണെന്ന് മനസ്സിലാക്കണമെന്നും സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ 21000 കോടി രൂപ നികുതി പിരിച്ചെടുക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

2015-16ൽ സെസ് ഒരു രൂപ വർധിപ്പിച്ചിരുന്നു. അന്ന് പ്രതിഷേധം ഉണ്ടായിരുന്നോവെന്നും ധനമന്ത്രി ചോദിച്ചു. ബജറ്റിലെ നികുതി വർദ്ധനയെ ന്യായീകരിച്ച ധനമന്ത്രി വ്യക്തിപരമായ താൽപര്യം കൊണ്ടല്ല സെസ്സ് ഏർപ്പെടുത്തിയതെന്ന് പ്രതികരിച്ചു. സംസ്ഥാന താൽപര്യമാണ് ഇവിടെ പരിഗണിച്ചത്. ഇത്രയധികം ആക്രമണം വേണോ എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ കുടിശ്ശി പിരിച്ചെടുക്കുന്നതിൽ സർക്കാർ വീഴച്ച വരുത്തിയെന്നാണ് സി.എ.ജി റിപ്പോർട്ടിലെ ആരോപണം. അഞ്ച് വർഷത്തിലേറെയായി 7100 കോടി രൂപ 12 വകുപ്പുകൾ പിരിച്ചെടുക്കാനുണ്ടെന്നും സി.എ.ജി റിപ്പോർട്ടിൽ പരാമർശിക്കുന്നു. നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ട്. ഇത് സർക്കാരിന് തിരിച്ചടിയുണ്ടാക്കുന്നതാണെന്നും സി.എ.ജി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....