ട്രെയിന്‍ യാത്രക്കിടെ പ്രസവ വേദന ; ഓടുന്ന ട്രെയിനില്‍ 21കാരിക്ക് സുഖപ്രസവം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ട്രെയിന്‍ യാത്രക്കിടയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. കൊല്‍ക്കത്ത-ലാല്‍ഗോള പാസഞ്ചര്‍ എക്സ് പ്രസില്‍ കല്യാണിയില്‍ നിന്ന് മുര്‍ഷിദാബാദിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് യുവതി പ്രസവിച്ചത്. ജബ ദേബ്നാഖ് എന്ന 21കാരിയാണ് ട്രെയിനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പശ്ചിമബംഗാളിലാണ് സംഭവം. എക്സ് പ്രസ് കൃഷ്ണനഗര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് സഹയാത്രികര്‍ കംപാര്‍ട്മെന്‍റ് ബര്‍ത്തില്‍ പ്രസവിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ഒരുക്കി നല്‍കി. പിന്നീട് യുവതിയെ കൃഷ്ണനഗര്‍ സ്റ്റേഷനില്‍ ഇറക്കുകയും സമീപത്തെ ശക്തിനഗര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...

സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ്

0
തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിക്കുന്നതിന്...

ലണ്ടനില്‍ 26 വയസുള്ള ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തി

0
ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാളില്‍ 26 വയസുള്ള ഇന്ത്യക്കാരനെ കുത്തിക്കൊന്നു. പഞ്ചാബില്‍...

പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി നാളെ മുതൽ ; ഓർഡിനറി ബസുകളിൽ സ്റ്റിക്കറുകൾ...

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി...