കോട്ടയം : വന്‍പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപം സ്വീകരിച്ച ശേഷം തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഫിനാന്‍സ് സ്ഥാപന ഉടമ അറസ്റ്റില്‍. തിരുനക്കര സമൂഹ മഠത്തിനു സമീപം തുഷാര ഭവനത്തില്‍ ദിലീപിനെയാണ് (56) വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്. അടച്ചുപൂട്ടിയ കുന്നത്തുകളത്തില്‍ ഗ്രൂപ്പിലെ മുന്‍ ജീവനക്കാരനാണ് ഇയാള്‍. ബേക്കര്‍ ജംഗ്ഷനിലാണ് കെ.ജി.കെ ഫിനാന്‍സ് എന്ന പേരില്‍ ഇയാള്‍ സ്ഥാപനം നടത്തിയിരുന്നത്.
ഉയര്‍ന്ന പലിശ നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് നിക്ഷേപം ആകര്‍ഷിച്ചിരുന്നത്. തുടക്കത്തില്‍ കൃത്യമായി പലിശ നല്‍കുകയും പിന്നീട് മുടക്കുകയുമായിരുന്നു. തിരുനക്കര സ്വദേശികളായ രണ്ടു പേര്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടമായതായി പരാതി നല്‍കിയതിനു പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.