മലപ്പുറം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മുഴുവന്‍ തൊഴിലാളികള്‍ക്കും കോവിഡ്- 19 ആദ്യഘട്ട സൗജന്യ ധനസഹായത്തിനു പുറമേ 1000 രൂപ വീതം ബോണസ് അനുവദിക്കുന്നു. 2004-ലെ കേരള ഓട്ടോമൊബൈല്‍, 1991-ലെ പഴയ സ്‌കീം ഓട്ടോറിക്ഷ എന്നീ പദ്ധതികളില്‍ അംഗങ്ങളായ തൊഴിലാളികളും ധനസഹായത്തിന് അര്‍ഹരാണ്.
കോവിഡ്-19 ആദ്യഘട്ട സൗജന്യ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കരുത്. അവരുടെ അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റാകും. അപേക്ഷ നല്‍കാത്ത ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ ബോര്‍ഡിന്റെ motorworker.kmtwwfb.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ ഓഗസ്റ്റ് 31 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.