പ്രതിദിന കോവിഡ് രോഗവർധന ഏറ്റവും കൂടുതൽ ഇന്ത്യയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വേൾഡോമീറ്ററിന്‍റെ കണക്ക് പ്രകാരം പ്രതിദിന കോവിഡ് രോഗവർധന ഏറ്റവും കൂടുതൽ ഇന്ത്യയിൽ. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന അറുപതിനായിരത്തിന് മുകളിലെന്നാണ് സൂചന.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 12,614 പേര്‍ രോഗബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ആന്ധ്രയില്‍ 8736ഉം തമിഴ്‍നാട്ടില്‍ 5,860 പേരും കഴിഞ്ഞ ദിവസം രോഗബാധിതരായി. ഉത്തർപ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. പശ്ചിമ ബംഗാളിൽ 3074 ആണ് 24 മണിക്കൂറിനുള്ളിലെ രോഗ ബാധിതർ.

രാജ്യത്ത് എട്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന സാമ്പിള്‍ പരിശോധന. എഴുപത്തിയൊന്ന് ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം ഇന്ത്യയിലെ കോവിഡ് മരണങ്ങൾ അര ലക്ഷം കടന്നു. രോഗികളുടെ എണ്ണം അമേരിക്കയിൽ 55 ലക്ഷവും ബ്രസീലിൽ 33 ലക്ഷവും കടന്നു. നിലവില്‍ അമേരിക്കയിൽ പ്രതിദിനം അരലക്ഷം പേർക്കാണ് ഇപ്പോൾ രോഗം ബാധിക്കുന്നത്. ബ്രസീലിൽ ദിവസവും മുപ്പത്തെട്ടായിരം പേർ രോഗികളാകുന്നു. ഏഷ്യയിൽ കോവിഡ് രോഗികളുടെ ആകെ എണ്ണം 55 ലക്ഷം കടന്നു.

സംസ്ഥാനത്ത് അടുത്ത മാസം പ്രതിദിന വർധനവ് 10000 മുതൽ 20000 വരെയാകുമെന്ന് ആരോഗ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...