നിലമേല്‍ പഞ്ചായത്തില്‍ കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിലമേല്‍ പഞ്ചായത്തില്‍ കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. 2 ലക്ഷത്തിലേറെ രൂപയുടെ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബശ്രീ അക്കൗണ്ടന്‍റിനെ സസ്പെന്‍ഡ് ചെയ്തു. സിപിഎമ്മിന്‍റെ കൈയിലായിരുന്ന സിഡിഎസ് ഭരണ നേതൃത്വം കോണ്‍ഗ്രസ് പിടിച്ചെടുത്തതിനു പിന്നാലെ നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതല്‍ ആഗസ്റ്റ് മാസം വരെയുളള കണക്കുകളുടെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ജൂണ്‍ മാസത്തില്‍ 96830 രൂപയുടെയും ജൂലൈയില്‍ 50000 രൂപയുടെയും ആഗസ്റ്റ് മാസത്തില്‍ 1,00,600 രൂപയുടെയും ക്രമക്കേടാണ് കണ്ടെത്തിയത്. സിഡിഎസ് ചുമതലയുളള പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് അക്കൗണ്ടന്‍റ് പണം തട്ടിയെടുത്തെന്നാണ് അനുമാനം.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടന്‍റായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന റസീനയെ പഞ്ചായത്ത് ഭരണ സമിതി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി സിഡിഎസ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരുന്നയാളാണ് റസീന. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഎം നേതൃത്വം നല്‍കിയിരുന്ന സിഡിഎസ് ഭരണസമിതി കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

തുടര്‍ന്നായിരുന്നു സാമ്പത്തിക ഇടപാടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. അക്കൗണ്ടന്‍റിനു മാത്രമല്ല സിഡിഎസ് ഭരണസമിതി നേതൃത്വത്തില്‍ മുന്‍പുണ്ടായിരുന്ന സിപിഎം അംഗങ്ങള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ പറ്റി പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...