മുംബൈ : ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ മൂന്നംഗ കുടുംബം ഹോട്ടലില്‍ മുറിയെടുത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ ആറുവയസ്സുകാരിയായ മകള്‍ അനായക മരിച്ചു. അമ്മയായ പൂനം ബ്രാക്കോയെ (30) ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് റയാനെ കാണാനില്ല.
കഴിഞ്ഞ ദിവസം മുംബൈയിലാണ് സംഭവം. ഹോട്ടല്‍മുറിയില്‍ ഏഴുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടല്‍ മുറിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയെ അബോധാവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവും വിഷം കഴിച്ചതായി സംശയിക്കുന്നു. ഇയാളെ കണ്ടെത്തിയിട്ടില്ല.