തിരുവനന്തപുരം : കട ബാദ്ധ്യതയെ തുടര്‍ന്ന് സംരംഭക ജീവനൊടുക്കി. വിളപ്പില്‍ സ്വദേശി രാജി ശിവനാണ് മരിച്ചത്. ഹോളോ ബ്രിക്സ് കമ്പനി ഉടമയായിരുന്നു ഇവര്‍. ഇവര്‍ക്ക് 58 ലക്ഷം രൂപയുടെ കട ബാദ്ധ്യത ഉണ്ടായിരുന്നു. സാങ്കേതിക സര്‍വകലാശാല പദ്ധതി പ്രദേശത്ത് ഇവര്‍ക്ക് ഭൂമിയുണ്ടായിരുന്നു. എന്നാല്‍ ഈ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ വാങ്ങിയത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. സാങ്കേതിക സര്‍വകലാശാല പദ്ധതി പ്രദേശത്ത് ഭൂമിയുണ്ടായിരുന്നു. രേഖകള്‍ അധികൃതര്‍ വാങ്ങിവെച്ചതും കടബാധ്യത കൂട്ടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുകിട വ്യവസായി ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment