സൗദിയില്‍ കാര്‍ ഒട്ടകത്തിലിടിച്ച്‌ മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : സൗദിയില്‍ കഴിഞ്ഞ മാസം മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തിലിടിച്ച്‌ മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി പാലത്തിങ്ങല്‍ ബീരാന്‍കുട്ടിയുടെ ഭാര്യ റംലത്ത് (50) ആണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. കഴിഞ്ഞ മാസം ഏഴിന് മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ റാബഖില്‍ വെച്ച്‌ ഒട്ടകത്തെ ഇടിച്ച്‌ മറിയുകയായിരുന്നു.

മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28) സംഭവസ്ഥലത്തും ഡ്രൈവര്‍ പുകയൂര്‍ കൊളക്കാടന്‍ അബ്ദുല്‍ റഊഫ് (38) ആശുപത്രിയിലും മരിച്ചു. മരിച്ച റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന മൂന്നര വയസ്സായ മകള്‍ അയ്മിന്‍ റോഹ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇവര്‍ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...