സാമ്പത്തിക തട്ടിപ്പ് കേസ് ; കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി; മോൺസൺ മാവുങ്കൽ ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ രാവിലെ പതിനൊന്നു മണിയോടെ അദ്ദേഹം എത്തുമെന്നാണ് വിവരം. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ. പരാതിക്കാർ നൽകിയ തെളിവുകൾ, മോൺസന്റെയും ജീവനക്കാരുടെയും മൊഴി എന്നിവയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള തെളിവുകൾ. മോൺസൺ ആവശ്യപെട്ടപ്രകാരം പരാതിക്കാർ 25 ലക്ഷം രൂപ നൽകുകയും അതിൽ പത്ത് ലക്ഷം രൂപ കെ സുധാകരൻ കൈപ്പറ്റിയെന്നുമാണ് കേസ്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുധാകരന് നോട്ടീസ് നൽകിയെങ്കിലും എത്തിയില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയതിന് പിന്നാലെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. രണ്ടാഴ്ചത്തെ ഇടക്കാല മുൻകൂർ ജാമ്യമാണ് കോടതി അനുവദിച്ചത്. സിആർപിസി 41 പ്രകാരം നോട്ടീസ് നൽകിയതിനാൽ കെ സുധാകരന്റെ അറസ്റ്റ് രേഖപെടുത്തുകയാണെങ്കിലും അൻപതിനായിരം രൂപ ബോണ്ടിലും രണ്ടാൾ ജാമ്യത്തിലും വിട്ടയ്ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...