Friday, May 9, 2025 3:03 pm

കോടികളുടെ സാമ്പത്തിക തട്ടിപ്പ് ; എസ്.എന്‍.ഡി.പി ശാഖ പ്രസിഡന്‍റ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ടു​മ​ൺ: കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ എ​സ്.​എ​ന്‍.​ഡി.​പി ശാ​ഖാ പ്ര​സി​ഡ​ന്‍റി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ല്‍ തെ​ക്ക് എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം 171-ാം ന​മ്പ​ര്‍ ശാ​ഖാ പ്ര​സി​ഡ​ന്റ് രാ​ഹു​ല്‍ ച​ന്ദ്ര​നെ (33)ക​ന്യാ​കു​മാ​രി​യി​ലെ ലോ​ഡ്ജി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് കൊ​ടു​മ​ണ്‍ പോലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളെ തി​ങ്ക​ളാ​ഴ്ച അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ്​ ചെ​യ്തു. കൊ​ടു​മ​ൺ സ്റ്റേ​ഷ​നി​ൽ ആ​റ്​ പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഉ​യ​ര്‍ന്ന പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​യാ​ള്‍ ശാ​ഖ അം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് പ​ണം ത​ട്ടി​യ​ത്. 171-ാം ന​മ്പ​ര്‍ ശാ​ഖ​ക്ക്​ കീ​ഴി​ലു​ള്ള അ​ങ്ങാ​ടി​ക്ക​ല്‍ തെ​ക്ക് എ​സ്.​എ​ന്‍.​വി.​എ​ച്ച്.​എ​സ്.​എ​സി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും പ​ണം വാ​ങ്ങി. അ​ടൂ​ര്‍ റ​വ​ന്യൂ ട​വ​റി​ല്‍ കാ​ര്‍വി എ​ന്ന പേ​രി​ല്‍ ഷെ​യ​ര്‍ ബ്രോ​ക്കി​ങ് സ്ഥാ​പ​നം ന​ട​ത്തു​ന്നു​ണ്ട്​ ഇ​യാ​ൾ.

ഇ​തി​ന്റെ പേ​രി​ലും നാ​ട്ടു​കാ​രി​ല്‍ നി​ന്ന് വ​ന്‍ തു​ക വാ​ങ്ങി. പ​ണം ഷെ​യ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ നി​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് ലാ​ഭ ന​ഷ്ട​ത്തി​ന് വി​ധേ​യ​മാ​ണെ​ന്നും രാ​ഹു​ല്‍ ആ​ളു​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ത്ര തു​ക​യാ​ണ്​ ത​ട്ടി​ച്ച​തെ​ന്ന്​ കൂ​ടു​ത​ൽ ​ചോ​ദ്യം ചെ​യ്യ​ലി​ലേ വ്യ​ക്​​ത​മാ​കൂ​വെ​ന്നാ​ണ്​ പോ​ലീ​സ്​ പ​റ​യു​ന്ന​ത്. പ​ണം തി​രി​കെ കി​ട്ടാ​തെ വ​ന്ന​പ്പോ​ള്‍ ചി​ല​ര്‍ പൊ​ലീ​സി​ലും മ​റ്റ് ചി​ല​ര്‍ ശാ​ഖാ​യോ​ഗ​ത്തി​ലും പ​രാ​തി ന​ല്‍കി. അ​ങ്ങാ​ടി​ക്ക​ല്‍ തെ​ക്ക് ശാ​ഖ​യോ​ഗ​ത്തി​ലെ ഒ​രു അം​ഗം 17 ല​ക്ഷം രൂ​പ ന​ല്‍കി. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ രാ​ഹു​ല്‍ സി.​പി.​എം സ്ഥാ​നാ​ര്‍ഥി​യാ​യി മ​ല്‍സ​രി​ച്ചി​രു​ന്നു. അ​ന്ന് സി.​പി.​എ​മ്മി​ന്റെ മ​റ്റു സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്ക് അ​ട​ക്കം ഇ​യാ​ളാ​ണ് പ​ണം ചെ​ല​വ​ഴി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​തു കാ​ര​ണം ഇ​യാ​ള്‍ക്കെ​തി​രേ കൊ​ടു​മ​ണ്‍ പോ​ലീ​സി​ല്‍ പ​രാ​തി ചെ​ന്നി​ട്ടും കേ​സ് എ​ടു​ത്തി​രു​ന്നി​ല്ല. ര​ണ്ടാ​ഴ്ച​യാ​യി ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ഇ​ല്ലെ​ന്ന് ശാ​ഖാ​യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ​രാ​തി ഉ​യ​ര്‍ന്ന​പ്പോ​ൾ ശാ​ഖാ​യോ​ഗം പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു നി​ന്നും രാ​ഹു​ലി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി മൂ​ന്നു മാ​സ​ത്തേ​ക്ക് മാ​റ്റി​നി​ര്‍ത്തി​യെ​ന്നും പ്ര​സി​ഡ​ന്റി​ന്റെ ചു​മ​ത​ല വൈ​സ് പ്ര​സി​ഡ​ന്റ് കെ.​പി. മ​ദ​ന​ന് ന​ല്‍കി​യെ​ന്നും അ​ടൂ​ര്‍ യൂ​ണി​യ​ന്‍ ക​ണ്‍വീ​ന​ര്‍ അ​ഡ്വ. മ​ണ്ണ​ടി മോ​ഹ​ന​ന്‍ അ​റി​യി​ച്ചു. എ​സ്.​എ​ന്‍ഡി.​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​യാ​ള്‍ നാ​ട്ടി​ൽ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. പ​ണം ന​ഷ്ട​മാ​യ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടും സി. ​പി. എം ​ജി​ല്ലാ നേ​താ​വി​ന്റെ നി​ര്‍ദേ​ശ പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന​ത് പൊ​ലീ​സ് വൈ​കി​പ്പി​ച്ച​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​ണം ന​ഷ്ട​മാ​യ​വ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​യ​പ്പോ​ള്‍ പെ​ട്ടെ​ന്ന് അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി മന്ദമരുതിയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ചു

0
റാന്നി : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മന്ദമരുതി ആശുപത്രി ജംഗ്ഷന് സമീപം...

ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചില്ല ; ഡെപ്യൂട്ടി കലക്ടറെ തഹസീല്‍ദാര്‍ സ്ഥാനത്തേയ്ക്ക് തരംതാഴ്ത്തി സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കുടിലുകള്‍ ബലമായി...

പാക് സൈനിക മേധാവി അസിം മുനീറിനെതിരെ പാകിസ്ഥാനിൽ വലിയ ജനരോഷം

0
പാകിസ്ഥാൻ: പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയ ഭീകരാക്രമണം പാകിസ്ഥാനിൽ രൂക്ഷമായ ആഭ്യന്തര സംഘർഷങ്ങൾക്കാണ്...

ഇന്ത്യ-പാക് സംഘർഷം : യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളം

0
കൊച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി കൊച്ചി...