സാമ്പത്തിക തട്ടിപ്പ് ; തമിഴ്നാട്ടിൽ വൈസ് ചാൻസലർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിൽ വൈസ് ചാൻസലർ അറസ്റ്റിൽ. സേലം പെരിയാർ സർവകലാശാല വിസി ആർ.ജഗനാഥനാണ് അറസ്റ്റിലായത്. സർവകലാശാല ഫണ്ട് വക മാറ്റിയെന്ന ആരോപണത്തിൽ ജഗന്നാഥനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സർക്കാർ അനുമതിയില്ലാതെ ജഗനാഥനും സർവകലാശാല രജിസ്ട്രാറും ഡയറക്ടർമാറായി ഒരു സ്വകാര്യ കമ്പനി തുടങ്ങിയതും നേരത്തെ വിവാദമായിരുന്നു. സർവകലാശാലകൾ ക്യാമ്പസിൽ തന്നെ പ്രവർത്തിക്കുന്ന കമ്പനിയുമായി ചേർന്ന് ചില വിദ്യാഭ്യാസ
പരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്ത് വരികയും പിഎംകെ അടക്കം പാർട്ടികൾ വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉച്ചയോടെ ഓഫീസിൽ എത്തിയ സേലം സിറ്റി പോലീസ് ജഗന്നാഥനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം അറസ്റ്റ് എന്തിനെന്ന് അറിയില്ലെന്ന് സർവകലാശാല പിആര്‍ഒ പ്രതികരിച്ചു. 2021ലാണ് ജഗനാഥൻ പെരിയാർ സർവകലാശാല വിസിയായി ചുമതല ഏറ്റെടുത്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മതപരിവര്‍ത്തന ആരോപണം ; മധ്യപ്രദേശിൽ ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍ കത്തോലിക്ക സ്കൂൾ തല്ലിത്തകര്‍ത്തു

0
ജബൽപൂര്‍: മധ്യപ്രദേശ് ജബൽപൂരിലെ സെന്‍റ്. അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ മതപരിവർത്തനം...

പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കം : സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്....

വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി പിടിയിൽ

0
കൊല്ലം: വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി...

സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയിൽ ; ഹൈക്കോടതി വിധിക്കെതിരെ ഹർജി

0
ദില്ലി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള...