പൂച്ചാക്കല്‍ : സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് യുവാവ് കായലില്‍ ചാടി മരിച്ചു . പള്ളിപ്പുറം തിരുനല്ലൂര്‍ തോട്ടുവക്കത്ത് ഗോപിനാഥന്റെ മകന്‍ ഹരീഷ് കുമാറി(45)നെയാണ് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി ഹരീഷിനെ വീട്ടില്‍ നിന്നും കാണാതായിരുന്നു.
അന്വേഷണത്തിനിടെ തിരുനല്ലൂര്‍ കായലോരത്ത് ചെരുപ്പ് കണ്ടെത്തി. ഫയര്‍ഫോഴ്സും പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അസുഖ ബാധിതനായിരുന്ന ഹരീഷ് കുമാർ നിർമ്മാണ തൊഴിലാളിയാണ്. ചികിത്സാ ചിലവിന് പണമില്ലാതെ മാനസിക വിഷമം നേരിട്ടിരുന്നതായി സൂചനയുണ്ട്.