കാണാതായ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആലുവ : കാണാതായ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി. യു.സി കോളേജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടി ഇന്നലെ വീട്ടില്‍ വഴക്കിട്ട് ഇറങ്ങി പോകുകയായിരുന്നു. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് ബംഗളൂരൂവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തന്നെ അന്വേഷിക്കണ്ടെന്ന് കാണിച്ച്‌ കത്തെഴുതി വെച്ചായിരുന്നു പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്. അമ്മയ്ക്ക് തന്റെ ചേച്ചിയോടാണ് സ്നേഹം , തന്നെ അവഗണിക്കും എന്നും പറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ വഴക്കിട്ടിരുന്നു. ഉച്ചക്ക് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി വൈകീട്ട് ആയിട്ടും തിരിച്ച എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

യുസി കോളേജിന് സമീപത്തു നിന്നും പറവൂര്‍ക്കവലയിലേക്കു പെണ്‍കുട്ടി നടന്നു പോകുന്ന സിസി ടിവി ദ്യശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ കൈയില്‍ ഒരു ചെറിയ ബാഗ് മാത്രമാണ് ഉണ്ടായിരുന്നത്. ബംഗളൂരുവില്‍ കച്ചവടം നടത്തുന്ന ഒരു മലയാളിയാണ് ഇന്ന് രാവിലെ പെണ്‍കുട്ടിയെ കണ്ടത്. ഒറ്റക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയോട് അയാള്‍ കാര്യo ചോദിച്ചറിഞ്ഞു. തുടര്‍ന്ന് കച്ചവടക്കാരന്റെ മൊബൈല്‍ ഫോണിലൂടെ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ കുട്ടിയെ കൂട്ടി കൊണ്ട് വരന്‍ പുറപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ മറ്റു ദുരൂഹതകള്‍ ഒന്ന് തന്നെയില്ല എന്നാണ് പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...