തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണത്തിൽ ആദ്യഘട്ട അന്വേഷണത്തിലെ ഗുരുതര വീഴ്ചകളെന്ന് അന്വേഷണറിപ്പോർട്ട്. നയനയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറൻസിക് പരിശോധനക്ക് അയച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങൾ ശേഖരിച്ചില്ല. മുറി അകത്ത് നിന്ന് പൂട്ടിയെന്ന കണ്ടെത്തലും തെറ്റാണെന്നും റിപ്പോർട്ടിലുണ്ട്. നയനയുടെ പശ്ചാത്തലമോ സാമ്പത്തിക ഇടപാടുകളോ അന്വേഷിച്ചില്ല.രോഗം മൂലമുള്ള മരണമെന്ന നിഗമനത്തിലേക്കെത്തിയത് വിദഗ്‌ധോപദേശം സ്വീകരിക്കാതെയാണ് തുടങ്ങി വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് അന്വേഷണ റിപ്പോർട്ട്.
അടിവയറ്റിലെ പരുക്കും കഴുത്തിലെ ഒരു മുറിവും അതിഗുരുതരമെന്ന് പോലീസ് വിലയിരുത്തൽ.കൊലപാതക സാധ്യത സംശയിക്കുന്നത് ഈ മുറിവുകളെ അടിസ്ഥാനമാക്കിയാണ്. നയനയുടെ മരണത്തിൽ അന്വേഷണത്തിന് മേൽനോട്ടം നൽകിയിരുന്നത് മുൻ കന്റോൺമെന്റ് എ.സി.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു.അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നയന സൂര്യയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനമായിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എം. ആർ അജിത് കുമാറാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033