പൂക്കോട്ടുംപാടത്ത് വാകത്തോട്ടിലേക്ക് മലിനജലം ഒഴുക്കിയ കടയുടമകൾക്ക് പിഴ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അമരമ്പലം പഞ്ചായത്തിലെ വാകത്തോട്ടിലേക്ക് മലിനജലം ഒഴുക്കിയ കടയുടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കുമെതിരെ അധികൃതര്‍ നടപടിയെടുത്തു. ജില്ലാ എന്‍ഫോഴ്സ്‌മെന്റ്‌റ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ ആറ് കടകള്‍ക്കും കെട്ടിടയുടമകള്‍ക്കുമായാ ണ് 5,000 മുതല്‍ 25,000 രൂപ വരെ പിഴ ചുമത്തിയത്. മലിനജലം തോട്ടിലേക്ക് നേരിട്ട് ഒഴുക്കി വിടല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്. ശാസ്ത്രീയമായ മാലിന്യ സംസകരണസംവിധാനങ്ങളൊരുക്കുന്നതിന് ഇവര്‍ക്ക് ഒരാഴ്ചത്തെ സമയമ നുവദിച്ചിട്ടുണ്ട്. നിശ്ചിത സമയ ത്തിനകം മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ പുനഃപരിശോധനക്കു ശേഷം 50,000 രൂപ വരെ പിഴ ചുമത്താനും സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും സ്‌ക്വാ ഡ് നിര്‍ദ്ദേശം നല്‍കി. വാകത്തോടിന്റെ സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മയിലൂടെയോ തദ്ദേശ സ്ഥാപന പദ്ധതികള്‍ വഴിയോ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് സ്‌ക്വാഡ് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.

ബഡ്സ് സ്‌കൂള്‍, സായംപ്രഭഹോം എന്നിവക്ക് മുന്‍വശത്തായി പോലീസ് പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി സ്‌ക്വാഡ് വിലയിരുത്തി. തൊണ്ടി വാഹനങ്ങള്‍ അവിടെനിന്ന് ഉടന്‍നീക്കം ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെടാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...