കോട്ടയം : ഗുണനിലവാരമില്ലാത്ത സാരി വിറ്റ സ്ഥാപനത്തിന് പിഴ ചുമത്തി. ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഇഹ ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് സാരിയുടെ വില പലിശസഹിതം തിരിച്ച് നൽകാനും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാനും ഉത്തരവിട്ടത്. പരസ്യത്തിൽ അവകാശപ്പെട്ട ഗുണനിലവാരമില്ലാത്ത സാരി നൽകിയതിനാണ് പിഴ ചുമത്തിയത്. കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനാണ് പിഴയിട്ടത്. സംഭവത്തിൽ കോട്ടയം കൊച്ചുപറമ്പ് വീട്ടിൽ ജിൻസി പ്രദീപാണ് പരാതി നൽകിയത്. 2024 ഓഗസ്റ്റ് 26-നാണ് ഇവർ സോഷ്യൽ മീഡിയയിലെ പരസ്യ വീഡിയോ കണ്ട് സ്ഥാപനത്തിൽ നിന്ന് 2,600 രൂപ വീതം നൽകി രണ്ട് സാരികൾ ഓർഡർ ചെയ്‌ത്.
പറഞ്ഞ സമയത്തിനുള്ളിൽ സാരികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഓർഡർ ക്യാൻസൽ ചെയ്ത് തുക റീഫണ്ട് ആവശ്യപ്പെട്ടു. 42 ദിവസങ്ങൾക്കുശേഷം 2024 ഒക്ടോബർ ഏഴിന് ഒരു സാരിയും ഒക്ടോബർ എട്ടിന് രണ്ടാമത്തെ സാരിയും ജിൻസിക്ക് കിട്ടി. വീഡിയോയിൽ കാണിച്ച സാരികളിൽ നിന്ന് വ്യത്യസ്തമായ നിറവും ഗുണനിലവാരം കുറഞ്ഞതുമായ സാരികളാണ് ഇവർക്ക് ലഭിച്ചത്. തുടർന്ന് സ്ഥാപനത്തെ വിവരമറിയിച്ചു. കാര്യമുണ്ടായില്ല. നടപടിയെടുക്കാതെ വന്നതോടെ ജിൻസി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]































