കാസർകോട് : ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും. അസി.സെഷൻസ് കോടതിയാണ് ഒന്നര വർഷം വീതം തടവിനും 3000 രൂപ വീതം പിഴയടക്കാനും വിധിച്ചത്. മധൂർ ബിലാൽ നഗർ ഉളിയ ഹൗസിൽ കലന്തർ ബാദുഷ (32), ഉസ്മാൻ (31) എന്നിവരെയാണ് ശിക്ഷിച്ചത്. പുളിക്കൂർ പള്ളത്തെ നബീസ, ഭർത്താവ് മുഹമ്മദലി എന്നിവരെ 2018 ഡിസംബർ 12 ന് ഉച്ചക്ക് വീട്ടിൽ അതിക്രമിച്ചുകയറി ഇരുമ്പ് പൈപ്പുകൊണ്ട് മർദിച്ചുവെന്നാണ് കേസ്.
ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ തടവും പിഴയും
RECENT NEWS
Advertisment