വീണ്ടും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി മാറി ഫിൻലൻഡ് ; ഇന്ത്യയുടെ സ്ഥാനത്തിന് മാറ്റമില്ല, പട്ടിക പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഹെൽസിങ്കി: ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഒന്നാം സ്ഥാനം നേടി ഫിൻലാൻഡ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് എന്ന പേരിൽ ഒരു വാർഷിക റിപ്പോർട്ട് എല്ലാ വർഷവും മാർച്ച് 20ന് യുഎൻ പുറത്തിറക്കുന്നത്. ഇതിലാണ് ഇക്കാര്യം പറയുന്നത്. മാർച്ച് 20ന് ലോക സന്തോഷ ദിനത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നത്. എന്നാൽ ഈ വർഷവും ഇന്ത്യയുടെ സ്ഥാനം താഴെ തന്നെയാണ്. 126-ാം സ്ഥാനമാണ് പട്ടികയിൽ ഇന്ത്യയ്ക്ക്. ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ആദ്യം 10 രാജ്യങ്ങൾക്ക് ഉള്ളിൽ തന്നെയുണ്ട്. അഫ്‌ഗാനിസ്ഥാൻ പട്ടികയിൽ 143-ാം സ്ഥാനത്താണ്. അമേരിക്കയും ജർമ്മനിയും ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങളുടെ ഉള്ളിൽ ഉൾപ്പെടുന്നില്ല . അമേരിക്ക 23 ഉം ജർമ്മനി 24ഉം സ്ഥാനത്താണ് ഉള്ളത്. കോസ്റ്റാറിക്ക 12-ാം സ്ഥാനത്തും കുവെെറ്റ് 13-ാം സ്ഥാനത്തുമാണ്.

ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങൾ ഒന്നും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ഇല്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ആദ്യ പത്ത് രാജ്യങ്ങളിൽ നെതർലൻഡിലും ഓസ്ട്രേലിയയിലും മാത്രമേ 15 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളൂ. വ്യക്തികളുടെ ജീവിത നിലവാരം, പ്രതിശീർഷ ജിഡിപി, ജനങ്ങളുടെ ആരോഗ്യം, ആയുർദെെർഘ്യം, അഴിമതി എന്നിവയെ അടിസ്ഥാനമാക്കിയാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...