പൊറ്റമ്മൽ അപകടത്തിന് കാരണം നി‍‌ർമ്മാണത്തിനിടയിലെ അശ്രദ്ധയെന്ന് എഫ്ഐആർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പൊറ്റമ്മൽ കെട്ടിട അപകടത്തിന് കാരണം നി‍‌ർമ്മാണത്തിനിടയിലെ അശ്രദ്ധയെന്ന് പ്രാഥമിക വിലയിരുത്തൽ. കെട്ടിട ഉടമയെയും നി‍ർമ്മാണ കമ്പനി അധികൃതരെയും പ്രതി ചേർത്താണ് പോലീസ് എഫ്ഐആർ തയാറാക്കിയിട്ടുള്ളത്. 304 എ, 338 വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുനന്നത്. നിലവിൽ അഞ്ച് പേരെ പ്രതിചേ‌ർത്താണ് കേസെടുത്തിരിക്കുന്നത്.

അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. അപകടത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ ഏഴേമുക്കാലോടെ നഗരത്തിലെ തൊണ്ടയാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്ഥാപിച്ച കോൺക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ലാബിന് മുകളിലേക്ക് വീഴുകയായിരുന്നു. താഴെ ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികൾ തകർന്ന സ്ലാബിനുള്ളിൽ പെട്ടു.

തമിഴ്നാട് സ്വദേശികളായ കാർത്തിക് , സലീം എന്നിവരെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. പരിക്കേറ്റ തങ്കരാജ്, ഗണേഷ്, ജീവാനന്ദം എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....