Wednesday, July 2, 2025 7:30 am

ഫിർ ഏക് ബാർ മോദി സർക്കാർ ; തെരഞ്ഞെടുപ്പ് പ്രചാരണം ​ഗാനം പുറത്തിറക്കി ബിജെപി, ആവേശത്തിൽ പ്രവർത്തകർ…!

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ബിജെപി പ്രചാരണ ​ഗാനം പുറത്തിറക്കി. ഭാരത് മണ്ഡപത്തിൽ നടന്ന ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിലാണ് ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്ന പ്രചാരണ ഗാനം പുറത്തിറക്കിയത്. 24 വ്യത്യസ്‌ത ഭാഷകളിലാണ് ​ഗാനം. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് ഗാനത്തിൻ്റെ പ്രമേയം. ചന്ദ്രയാൻ-3 ദൗത്യം, രാമക്ഷേത്ര നിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ നേട്ടങ്ങളും പാട്ടിൽ വിവരിക്കുന്നു. ആറ് മിനിറ്റാണ് ​ഗാനത്തിന്റെ ദൈർഘ്യം.

2024 ജനുവരിയിലാണ് ദേശീയ പ്രസിഡൻ്റ് ജെ.പി. നദ്ദയാണ് ‘ഫിർ ഏക് ബാർ മോദി സർക്കാർ’ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് www.ekbaarphirsemodisarkar.bjp.org എന്ന വെബ്‌സൈറ്റും പാർട്ടി തുടങ്ങിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന ബിജെപി ദേശീയ സമ്മേളനത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലക്ഷ്യമിടുന്ന നിയോജക മണ്ഡലങ്ങളിലെ വികസന സംരംഭങ്ങൾക്ക് നേതൃത്വം നൽകാനുള്ള ഉത്തരവാദിത്തം ബിജെപി ‘പ്രവാസ് മന്ത്രിമാരെ’ ഏൽപ്പിച്ചു. അടുത്ത 100 ദിവസങ്ങളിൽ പാർട്ടി പ്രവർത്തകർക്കായി വിപുലമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്തി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തും ; അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

0
അ​ഹ​മ്മ​ദാ​ബാ​ദ്: അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടി ആം​ആ​ദ്മി പാ​ർ​ട്ടി...

വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്നും ഉറപ്പുകൾ നൽകണമെന്നും ഇറാൻ

0
ടെഹ്റാൻ : ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം...

കൃഷ്ണ രാജ സാഗർ അണക്കെട്ട് 93 വർഷത്തിനിടെ ആദ്യമായി പൂർണ ശേഷിയായ 124.80 അടിയിലെത്തി

0
മാണ്ഡ്യ : മാണ്ഡ്യ ജില്ലയുടെ ജീവനാഡിയായ കൃഷ്ണ രാജ സാഗർ (കെആർഎസ്)...

ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച് ഭാര്യ

0
റാഞ്ചി : ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച്...