അബുദാബി : അജ്മാനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ 16 ഫ്‌ളാറ്റുകളാണ് കത്തിനശിച്ചത്. അജ്മാന്‍ നുഐമിയയലുള്ള 15 നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലുളള കെട്ടിടത്തിലെ താഴത്തെ നിലയില്‍ നിന്ന് തീ പടരുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലീസും അഗ്‌നിശമനസേനയും കെട്ടിടത്തിലെ താമസക്കാരെ മുഴുവന്‍ വളരെ വേഗം ഒഴിപ്പിക്കുകയും ഉടന്‍ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായതായോ റിപ്പോര്‍ട്ടുകളില്ല. അപകടത്തില്‍ 13 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഗ്നിബാധയുടെ കാരണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി അജ്മാന്‍ പോലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി ഫറഞ്ഞു. കെട്ടിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് പോലീസ് നിർദേശം നൽകി. കെട്ടിടത്തിലെ അഗ്നിബാധയുടെ വീഡിയോയും ചിത്രങ്ങളും അജ്മാന്‍ പോലീസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























