സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുടെ ‘ഗാനാഞ്ജലി’

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് ആത്മീയ നിര്‍വൃതി നല്‍കിക്കൊണ്ട് ശബരിമല ഡ്യൂട്ടിയിലുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച ‘ഗാനാഞ്ജലി’ ശ്രദ്ധേയമായി. തീര്‍ത്ഥാടകരുടെ മനസ്സില്‍ എന്നും ഇടംപിടിച്ച ഒരുപിടി ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫയര്‍ഫോഴ്സ് സംഘം സന്നിധാനത്തെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കിയത്.

വിവിധ ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക ജോലി നിറവേറ്റുന്നതിനിടയില്‍ കാഴചവെച്ച കലാവിരുന്ന്, ശബരിമല ദര്‍ശനത്തിനെത്തിയ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് പോലും പ്രത്യേക അനുഭവം സമ്മാനിച്ചു. സന്നിധാനം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌പെഷ്യല്‍ ഓഫീസര്‍മാരായ സൂരജിന്റെയും അര്‍ജുന്‍ കൃഷ്ണന്റെയും നേതൃത്വത്തില്‍ നിലവിളക്ക് തെളിച്ചുകൊണ്ടായിരുന്നു പരിപാടി തുടങ്ങിയത്. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരായ വി.എസ് ലിവിന്‍സണ്‍, കെ. ലിനിന്‍, എം.ഷിജിത്ത്, നിഷാന്ത്, അനീഷ് എന്നിവരാണ് ഗാനങ്ങള്‍ അവതരിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിക്കടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍...

0
മലപ്പുറം: ലഹരിക്കടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാര്‍...

ബജറ്റ് യുഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: ബജറ്റ് യുഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

കൊച്ചിയിൽ കട കത്തിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന 15കാരൻ മരിച്ച നിലയിൽ

0
കൊച്ചി: കൊച്ചിയിൽ കട കത്തിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന 15കാരൻ മരിച്ച...

പന്തളം നഗരസഭയിലെ ജി.ഐ.എസ് മാപ്പിങ്ങിലെ അഴിമതിക്കെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

0
പന്തളം : ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) വഴി പന്തളം നഗരസഭയിലെ...