കോ​യി​പ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​ഗ്നി​ബാ​ധ ; യു​വാ​ക്ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​യി

For full experience, Download our mobile application:
Get it on Google Play

പു​ല്ലാ​ട് : കോ​യി​പ്രം നെ​ല്ലി​ക്ക​ലി​ൽ സ്ഥി​തി ചെ​യ്യു​ന്ന കോ​യി​പ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യ അ​ഗ്നി​ബാ​ധ യു​വാ​ക്ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​യി. ആ​ശു​പ​ത്രി​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പി​റ​കി​ലാ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. എ​ട്ട​ടി​യോ​ളം ഉ​യ​ര​ത്തി​ൽ തീ ​ആ​ളിക്കത്തു​ന്ന​ത് ജീ​വ​ന​ക്കാ​രാ​ണ് ആ​ദ്യം ക​ണ്ട​ത്. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ആ​ദ്യം ഓ​ടിയെത്തി​യ​ത് കോ​യി​പ്രം നാ​ട്ടു​വി​പ​ണി​യു​ടെ പ്ര​ധാ​ന അ​ഡ്മി​ൻ​മാ​രാ​യ ഗോ​പ​കു​മാ​റും രാ​ജു ഐ​ക്ക​ര​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് ര​ക്ഷ​യാ​യ​ത്. ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തു​ള്ള ഗോ​പ​കു​മാ​റി​ന്‍റെ ആ​ഗ്രോ ഷോ​പ്പി​ൽ ഓ​ണ​ക്കി​റ്റു​ക​ൾ ത​യാ​റാ​ക്കിക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ജീ​വ​ന​ക്കാ​രു​ടെ നി​ല​വി​ളി ഉ​യ​ർ​ന്ന​ത്. ഉ​ട​ൻത​ന്നെ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യ ഗോ​പ​കു​മാ​ർ ആ​റ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​തി​ൽ ചാ​ടിക്ക​ട​ന്ന് ആ​ശു​പ​ത്രി വ​ള​പ്പി​ലെ​ത്തി. പി​ന്നാ​ലെ രാ​ജു​വും എ​ത്തി.

തീ ​അ​ണ​യ്ക്കാ​നാ​യി വെ​ള്ളം കോ​രി ഒ​ഴി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ ശ​ക്തി​യോ​ടെ ആ​ളി​ക്ക​ത്തു​ന്ന​തു ക​ണ്ട് പ​രി​സ​രം വീ​ക്ഷി​ച്ച​പ്പോ​ഴാ​ണ് രാ​സ പ​ദാ​ർ​ഥങ്ങ​ൾ കൂ​ട്ടി ഇ​ട്ടി​രി​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യ​ത്. ആ​ശു​പ​ത്രി​യി​ൽനി​ന്നും പ​ല​പ്പോ​ഴാ​യി ത​ള്ളി​യ മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് അ​ഗ്നി പ​ട​ർ​ന്ന​തെ​ന്ന് ക​രു​തു​ന്നു. ദീ​ർ​ഘ​കാ​ലം മി​ലി​ട്ട​റി സ​ർ​വീ​സി​ലാ​യി​രു​ന്ന ഗോ​പ​കു​മാ​റി​ന് കെ​മി​ക്ക​ൽ ഫ​യ​റാ​ണെ​ന്ന് വേ​ഗം തി​രി​ച്ച​റി​യാ​നാ​യി. ഉ​ട​ൻത​ന്നെ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ള്ള പൂ​ച്ച​ട്ടി​ക​ളി​ൽ നി​റ​ച്ചി​രു​ന്ന മ​ണ്ണ് രാ​സ​വ​സ്തു​ക്ക​ൾ​ക്ക് മീ​തെ കു​ട​ഞ്ഞി​ട്ടു. സ​ഹാ​യ​ത്തി​നാ​യി രാ​ജു​വും ഉ​ണ്ടാ​യി​രു​ന്നു. അ​ഞ്ചു​ മി​നി​റ്റി​നു​ള്ളി​ൽ തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​തു​മൂ​ല​മാ​ണ് വ​ൻ അ​പക​ടം ഒ​ഴി​വാ​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ചിത്ര

0
മൈസൂർ: എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗായിക കെ.എസ്....

മുരളീധരനെ പുകഴ്ത്തി ഡോ. ഹാരിസ് ചിറയ്ക്കൽ

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാൻ ആരോഗ്യ...

നെഹ്റു ട്രോഫി വള്ളംകളിയുടെ ഒന്നാം സമ്മാനം ഇനി കാൽ കോടി

0
തിരുവനന്തപുരം : നെഹ്‌റു ട്രോഫി സമ്മാനത്തുകയിൽ വമ്പൻ വർധന വരുത്തി സർക്കാർ....

ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ

0
പത്തനംതിട്ട: ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ...