ശ്രീനഗറിലെ ആശുപത്രിയിൽ വൻ തീപിടിത്തം ; കനത്ത നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ : ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയിലെ ട്രോമ സെന്റർ, എമർജൻസി, റിക്കവറി വാർഡ് എന്നിവ പൂർണമായും കത്തിനശിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 113 രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് നഗരത്തിലെ ബറജുല ഏരിയയിലെ ബോൺ ആൻഡ് ജോയിന്റ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്.

ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തലുണ്ട്. ആശുപത്രിയിലെ എമർജൻസി ഓപ്പറേഷൻ തിയറ്ററിൽ നിന്ന് ആരംഭിച്ച തീ ആശുപത്രിയിലെ മറ്റ് കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ടപ്പോൾ രോഗികൾക്കൊപ്പം ബന്ധുക്കളും പുറത്തേക്ക് ഓടി. ആശുപത്രി ജീവനക്കാരും സമീപവാസികളും ചേർന്ന് രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ഉടൻതന്നെ അഗ്നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി. തീ അണയ്ക്കുന്ന ജോലി രാത്രി വൈകിയും തുടർന്നു. സിലിണ്ടർ പൊട്ടിത്തെറിച്ചാണ് എമർജൻസി തിയറ്ററിലുണ്ടായ തീപിടിത്തത്തിന് കാരണമെന്നും അവിടെ നിന്നാണ് മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടർന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച 38 രോഗികളെ ശ്രീ മഹാരാജ ഹരി സിങ്ങിലേക്കും 18 പേരെ ജെവിസി ആശുപത്രിയിലേക്കും മാറ്റി. നിസാര പരുക്കേറ്റ രോഗികളെ ബന്ധുവീടുകളിലേക്ക് അയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...